Zygo-Ad

'ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി': കതിരൂരിൽ തിങ്കളാഴ്ച കാവൽ മതിൽ തീർക്കും.


പാനൂർ: 'ലഹരി അല്ല ജീവിതം, ജീവിതമാണ് ലഹരി' എന്ന സന്ദേശമുയർത്തി കതിരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കാവൽ മതിൽ സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് കതിരൂർ ടൗണിലാണ് ജനകീയ പ്രതിരോധ മതിൽ തീർക്കുന്നത്.

ലഹരിമരുന്നുകളുടെ ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരെ ജനങ്ങളിൽ ജാഗ്രത വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ചടങ്ങിൽ ജനപ്രതിനിധികൾ, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ അണിനിരക്കും.

വളരെ പുതിയ വളരെ പഴയ