പാനൂർ: എലാങ്കോട് അമ്പലത്തിൽ ശ്രീ വേട്ടക്കരൻ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാഗണപതി ഹോമം നടത്തി. വെന്റിലൊറ്റ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് മുന്നോടിയായാണ് പ്രത്യേക പൂജകളും ഗണപതി ഹോമവും സംഘടിപ്പിച്ചത്. ചടങ്ങിൽ പ്രദേശവാസികളും ഭക്തജനങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി. വരുന്ന ദിവസങ്ങളിൽ കൂടുതൽ പുനരുദ്ധാരണ പ്രവൃത്തികൾ ക്ഷേത്രത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
