Zygo-Ad

ക്വിറ്റ് ഇന്ത്യ ദിനത്തിൽ ആർ.വൈ.ജെ.ഡി 'യുവഭേരി' സംഘടിപ്പിച്ചു; പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.


പാനൂർ: ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ അനീതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ രാഷ്ട്രീയ ജനതാദളിന്റെ (RJD) യുവജന വിഭാഗമായ ആർ.വൈ.ജെ.ഡി (Rashtriya Yuva Janata Dal) പാനൂരിൽ 'യുവഭേരി' സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് എം.എ.എൽ പി.കെ. പ്രവീൺ നിർവ്വഹിച്ചു.

രാജ്യത്ത് യുവാക്കൾ നേരിടുന്ന കടുത്ത തൊഴിലില്ലായ്മയ്ക്കും കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ആർ.വൈ.ജെ.ഡി മണ്ഡലം ഭാരവാഹികളും ജനതാദൾ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. പാനൂരിൽ നടന്ന യുവഭേരിയിൽ നിരവധി യുവജന പ്രവർത്തകർ അണിനിരന്നു.



വളരെ പുതിയ വളരെ പഴയ