പാനൂർ: പാനൂർ പി.ആർ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തകപ്പയറ്റും പുസ്തകച്ചർച്ചയും സംഘടിപ്പിച്ചു. പുത്തൂർ പി.ആർ. ജന്മശതാബ്ദി മന്ദിരത്തിൽ വെച്ചുനടന്ന ചടങ്ങിൽ മുൻ മന്ത്രിയും ലൈബ്രറി പ്രസിഡന്റുമായ കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു.
എ. യതീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ സിനിമാ താരം സൂരജ് സൺ മുഖ്യാതിഥിയായി പങ്കെടുത്തു.
ഗ്രന്ഥാലയ ഭാരവാഹികൾ, സാംസ്കാരിക പ്രവർത്തകർ, വായനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വായനാസംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ ശേഖരിക്കുന്നതിനുമായാണ് പുസ്തകപ്പയറ്റ് സംഘടിപ്പിച്ചത്.
