പള്ളൂർ: പള്ളൂർ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും 500 രൂപയുടെ വ്യാജ നോട്ടുകൾ നൽകി കബളിപ്പിച്ച വളയം സ്വദേശികളായ നാല് യുവാക്കളെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു.
കടകളിൽ സാധനങ്ങൾ വാങ്ങി 500 രൂപയുടെ വ്യാജ നോട്ടുകൾ നൽകിയായിരുന്നു ഇവരുടെ തട്ടിപ്പ്. സംശയം തോന്നിയ വ്യാപാരികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി സംഘത്തെ കസ്റ്റഡിയിലെടുത്തത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് സംഘം വ്യാജ നോട്ടുകൾ വാങ്ങിയതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സംഭവത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചതായും വ്യാജ നോട്ടുകളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പള്ളൂർ പോലീസ് അറിയിച്ചു.
