Zygo-Ad

പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കൽ: എൽ.ഡി.എഫ് പാനൂർ നഗരസഭ ഓഫീസ് മാർച്ച് നടത്തി; പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പാനൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന യു.ഡി.എഫ് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പാനൂർ നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി.

സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം വികസന വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും മാർച്ചിൽ അണിനിരന്നു.

വളരെ പുതിയ വളരെ പഴയ