Zygo-Ad

തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ രാമായണ മാസ സമാപനം നടന്നു.


പൊയിലൂർ: തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ ഒരു മാസമായി നടന്നു വന്ന രാമായണ മാസാചരണം സമാപിച്ചു. സമാപന പരിപാടി നാടക പ്രവർത്തകൻ കേദാരം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.കെ. ദിനേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

രാമായണ പാരായണത്തിന് നേതൃത്വം നൽകിയ കെ.സി. ചന്ദ്രൻ, എം. തങ്കമണി എന്നിവരെ തെക്കയിൽ നാണി ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ മോളി ബാബു സ്വാഗതവും മനോജ് കല്ലായി നന്ദിയും പറഞ്ഞു.


വളരെ പുതിയ വളരെ പഴയ