പാനൂർ: മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് തലശ്ശേരി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ റൈറ്ററായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇ.എം. സുരേഷ് അർഹനായി.
അതേസമയം, പാനൂർ പോലീസ് ഇൻസ്പെക്ടറായി കെ. സന്തോഷ് ചുമതലയേറ്റു. മുൻപ് പാനൂർ എസ്.ഐ ആയും കൊളവല്ലൂർ പോലീസ് ഇൻസ്പെക്ടറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
