പെരിങ്ങത്തൂർ: 'കാലം തേടുന്ന കാരുണ്യം' എന്ന പ്രമേയത്തിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന റബീഅ് കാമ്പയിന് തുടക്കം കുറിച്ച് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ പെരിങ്ങത്തൂരിൽ റബീഅ് റാലി സംഘടിപ്പിച്ചു.
റാലിയുടെ മുന്നോടിയായി ബാലൻ പീടിക രിഫായി മസ്ജിദിൽ വെച്ച് മൗലീദ് സദസ്സ് നടന്നു. ചടങ്ങ് പാണക്കാട് ജാഫർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബാലൻ പീടികയിൽ നിന്ന് ആരംഭിച്ച സന്ദേശ റാലി പെരിങ്ങത്തൂരിൽ സമാപിച്ചു.
റാലിയുടെ സമാപന സമ്മേളനം ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് മുഹമ്മദ് ഹുസൈൻ തങ്ങൾ കാക്കോൽ ഉദ്ഘാടനം ചെയ്തു. ഷാഹുൽ ഹമീദ് തങ്ങൾ അശ്റഫി, സിദ്ദീഖ് ഫൈസി വെന്മണൽ, ഡോ. ഇസ്മാഈൽ ഫൈസി, അബൂൽ സത്താർ മൗലവി വള്ളക്കെ, ഇസ്മാഈൽ നിസാമി പത്തുവച്ചേരി, ഉനൈസ് അസ്അദി മാവിലച്ചേരി, ജാഫർ ഫൈസി ഇർഫാനി കാക്കയങ്ങാട്, അബൂ റഷീദ് ദാരിമി ഇരിക്കൂർ, നാസർ മൗലവി കൈതേരി, അബൂ റഷീദ് ഫൈസി പേരോട്, മുഹ്‌യുദ്ദീൻ ബാഖവി, അബ്ദുറഹ്മാൻ ദാരിമി, കെ.ടി. മുഹമ്മദ് ഫൈസി, ഷാഫി റഹ്മാനി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
താജുദ്ദീൻ ഫൈസി വെള്ളിൽ, ഫൈസി ഇർഫാനി, കുഞ്ഞിമുഹമ്മദ് മൗലവി ചമ്പാട്, ശരീഫ് ബാവവി, പാലത്തായി അഷ്റഫ് ഹാജി, എൻ.എ. ഇസ്മാഈൽ, സിദ്ദീഖ് കുത്തിയിൽ, നവാസ് വാഫി, സലീം റഹ്മാനി, സമീർ സഖാഫി, അബ്ദുൽ അസീസ് ഫൈസി, ഇബ്രാഹിം വിളക്കോട്ടൂർ, അബ്ദുറഷീദ് ഫൈസി, പി.കെ. മുസ ഹാജി, അഫ്സൽ യമാനി, യു.കെ. അബ്ദുല്ല, മുസ്തഫ കല്ലുമ്മൽ, ടി.പി. ഉമർ, ഇർഷാദ് ലാവണ്ടർ, പണക്കൂൽ അബ്ദുള്ള, പി.കെ. അബൂബക്കർ ഹാജി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
