Zygo-Ad

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബിഎംഎസ് പ്രതിഷേധം ഓഗസ്റ്റ് 17-ന്.


പാനൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഭാരതീയ മസ്ദൂർ സംഘത്തിന്റെ (ബിഎംഎസ്) നേതൃത്വത്തിൽ ഓഗസ്റ്റ് 17-ന് പ്രതിഷേധം സംഘടിപ്പിക്കും. അന്നേ ദിവസം കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച്, ധർണ എന്നിവ നടത്തുമെന്ന് ഭാരവാഹികൾ പാനൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്ന നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നത്. ബിഎംഎസ് ജില്ലാ സെക്രട്ടറി ഇ രാജേഷ്, പി കൃഷ്ണൻ, വി കെ രവീന്ദ്രൻ, ഷാജി പത്തായക്കുന്ന് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. തൊഴിലാളി വിരുദ്ധ നിലപാടുകൾ തിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.

 

വളരെ പുതിയ വളരെ പഴയ