പാനൂർ: കേരള സ്‌കൂൾ ശാസ്ത്രോത്സവം പാനൂർ ഉപജില്ലാ തല മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 8, 10 തീയതികളിൽ പാനൂർ യു.പി. സ്കൂളിൽ വെച്ചാണ് ഉപജില്ലാ ശാസ്ത്രോത്സവം നടക്കുന്നത്.
സംഘാടക സമിതി രൂപീകരണ യോഗം പാനൂർ നഗരസഭാ വൈസ് ചെയർമാൻ ടി.എം. ബാബുരാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, ഐ.ടി., പ്രവൃത്തിപരിചയ മേളകൾ സുഗമമായി നടത്തുന്നതിനായി വിവിധ സബ് കമ്മിറ്റികൾക്കും യോഗത്തിൽ രൂപം നൽകി.
