പാനൂർ: പെരിങ്ങളം കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് മുക്കിൽപീടികയിൽ തുടക്കമായി. ഓണച്ചന്തയുടെ ഉദ്ഘാടനം പാനൂർ നഗരസഭാധ്യക്ഷ കൂടത്തിൽ നൗഷത്ത് ടീച്ചർ നിർവ്വഹിച്ചു.
ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഉമൈസ തിരുവമ്പാടി അധ്യക്ഷത വഹിച്ചു. വിഷരഹിതമായ പ്രാദേശിക പച്ചക്കറികളും കാർഷിക ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്.
