Zygo-Ad

പാനൂർ നഗരസഭയുടെ ജനസമ്പർക്ക അദാലത്ത് പൂർത്തിയായി; 160-ഓളം പരാതികൾക്ക് തീർപ്പ്


പാനൂർ: പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ജനസമ്പർക്ക അദാലത്ത് സമാപിച്ചു. വർഷങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന പരാതികളാണ് അദാലത്തിൽ പ്രധാനമായും പരിഗണിച്ചത്.

ആകെ ലഭിച്ച ഇരുനൂറോളം അപേക്ഷകളിൽ 160-ഓളം പരാതികൾക്ക് നഗരസഭാധ്യക്ഷ കൂടത്തിൽ നൗഷത്ത് ടീച്ചറുടെ നേതൃത്വത്തിൽ അടിയന്തര പരിഹാരം കണ്ടു. ബാക്കിയുള്ള പരാതികളിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.


വളരെ പുതിയ വളരെ പഴയ