പാനൂർ: പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. പാനൂർ വെസ്റ്റ് യു.പി. സ്കൂളിൽ വെച്ച് നടന്ന ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ നിർവ്വഹിച്ചു.
ചടങ്ങിൽ നഗരസഭയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൗൺസിലർമാരും നാട്ടുകാരും പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും മത്സരങ്ങളും ആഘോഷ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്.
