പാനൂർ: പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ആരംഭിക്കുന്ന 'ഗ്രാമവണ്ടി' ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം വടകര എം.പി. ഷാഫി പറമ്പിൽ നിർവ്വഹിച്ചു. പാനൂർ ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന ചടങ്ങിൽ വൻ ജനപങ്കാളിത്തത്തോടെ ഉത്സവ അന്തരീക്ഷത്തിലാണ് ഉദ്ഘാടനം നടന്നത്.
നഗരസഭയിലെ ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
