പെരിങ്ങത്തൂർ: സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനമാണ് മാനവിക നന്മയുടെ അടിത്തറയെന്നും ഇത്തരം മൂല്യങ്ങൾ സമൂഹത്തിൽ വളർത്തിയെടുക്കുന്ന കർമപരിപാടികൾക്ക് സേവന പ്രസ്ഥാനങ്ങൾ നേതൃത്വം നൽകാൻ ജാഗ്രതയും പ്രതിബദ്ധതയും പുലർത്തണമെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.
കരിയാട് സി. എച്ച്. മൊയ്തു മാസ്റ്റർ സ്മാരക സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായിരുന്ന പനങ്ങാട്ട് മുഹമ്മദ് മാസ്റ്ററുടെ സ്മാരകമായി മൊയ്തു മാസ്റ്റർ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച മിനി ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ അഡ്വ. പി. വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പി. കെ. ബഷീർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ, വൈസ് ചെയർമാൻ ടി. എം. ബാബുരാജ്, വാർഡ് കൗൺസിലർമാരായ ശമീന ഇല്യാസ്, ഹസീന കെ. സി, എൻ. എ. ഇസ്മായിൽ, മമ്മു പാലയാട്ട്, പോക്കർ കക്കാട്ട്, അഷറഫ് വി. വി, ജസ്ഫീർ കരിം, ബഷീർ ആവോലം, മുഹമ്മദ് കൊയപ്പള്ളി, ഹമീദ് പൊറ്റേരി, ടി. മഹറൂഫ്, എം. സി. അൻവർ, കെ. കെ. ഭരതൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
