Zygo-Ad

കനത്ത മഴയിൽ അണിയാരം ശിവക്ഷേത്രത്തിന്റെ മതിൽ തകർന്നു വീണു: രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം.

ചൊക്ലി/അണിയാരം: മേഖലയിൽ തുടരുന്ന കനത്ത മഴയിൽ അണിയാരം ശിവക്ഷേത്രത്തിന്റെ മതിൽ തകർന്ന് റോഡിലേക്ക് പതിച്ചു. മഴയിൽ കരിങ്കൽ മതിൽ കുതിർന്ന് റോഡിലേക്ക് നിലംപതിക്കുകയായിരുന്നു.

മതിൽ ഇടിഞ്ഞു വീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അപകടസമയത്ത് റോഡിൽ കാൽനടയാത്രക്കാരോ മറ്റ് വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

സംഭവത്തിൽ ഏകദേശം രണ്ടുലക്ഷത്തോളം രൂപയുടെ ഭൗതിക നഷ്ടം സംഭവിച്ചതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. റോഡിലേക്ക് വീണ കല്ലുകളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നാട്ടുകാരുടെയും അധികൃതരുടെയും നേതൃത്വത്തിൽ നടന്നു വരുന്നു.

വളരെ പുതിയ വളരെ പഴയ