Zygo-Ad

സി വി എ ജലീൽ എസ്എസ്കെ കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസറായി നിയമിതനായി.

പാനൂർ: സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസറായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സി വി എ ജലീലിനെ നിയമിച്ചു.

കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം കൂടിയാണ് ജലീൽ മാസ്റ്റർ. ചെണ്ടയാട് കുനുമ്മൽ സ്വദേശിയായ ഇദ്ദേഹം പൊതുവിദ്യാഭ്യാസ രംഗത്ത് ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള അധ്യാപകനാണ്. പുതിയ ചുമതലയേറ്റെടുക്കുന്ന ഇദ്ദേഹത്തിന് വിദ്യാഭ്യാസ മേഖലയിലെ വിവിധ സംഘടനകളും സഹപ്രവർത്തകരും ആശംസകൾ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ