Zygo-Ad

യു.ഡി.എഫ് സർക്കാരിന്റെ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കലിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പാനൂർ നഗരസഭ ഓഫീസ് മാർച്ച് ഇന്ന്.

പാനൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന യു.ഡി.എഫ് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പാനൂർ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തുന്നു. എൽ.ഡി.എഫ് പാനൂർ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.

ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന മാർച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യും.പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വികസന ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നത് സാധാരണക്കാരുടെ ക്ഷേമപ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും എൽ.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി. സമരം വിജയിപ്പിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് മുന്നണി നേതൃത്വം ആഹ്വാനം ചെയ്തു.

വളരെ പുതിയ വളരെ പഴയ