Zygo-Ad

പാനൂർ പഴയ കെഎസ്ഇബി പരിസരത്ത് ജെ സി ഐ ഗാർഡൻ നിർമ്മിച്ചു


പാനൂർ: പാനൂർ ജെ സി ഐയുടെ നേതൃത്വത്തിൽ നിർമ്മിച്ച 'ജെ സി ഐ ഗാർഡൻ' ഉദ്ഘാടനം ചെയ്തു. പഴയ കെഎസ്ഇബി ഓഫീസ് പരിസരത്ത് സജ്ജീകരിച്ച പൂന്തോട്ടത്തിന്റെ ഉദ്ഘാടനം ജെ സി ഐ സോൺ പ്രസിഡന്റ് എൻ. അരുൺ പ്രഭു നിർവ്വഹിച്ചു.

പാനൂർ മേഖലയിലെ പരിസ്ഥിതി സൗന്ദര്യവൽക്കരണത്തിന്റെയും 'സമഗ്ര-27' പരിപാടികളുടെയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പ്രദേശത്തിന്റെ പച്ചപ്പും ഭംഗിയും നിലനിർത്താൻ ലക്ഷ്യമിട്ട് നടത്തിയ ഈ സംരംഭത്തിൽ ജെ സി ഐ ഭാരവാഹികളും പ്രാദേശിക പ്രവർത്തകരും പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ