പാനൂർ: പാനൂരിലെ പ്രമുഖ തറവാടായ എ.വി. കുടുംബത്തിന്റെ കുടുംബസംഗമം ഓഗസ്റ്റ് 23 ഞായറാഴ്ച കൈവേലിക്കൽ എം.ഇ.എസ്. സ്കൂൾ ക്യാമ്പസിൽ വെച്ച് നടക്കും.
കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും പരസ്പരസൗഹൃദം പുതുക്കുന്നതിനുമായാണ് സംഗമം സംഘടിപ്പിക്കുന്നത്. ചടങ്ങിൽ വിവിധ കലാപരിപാടികളും കുടുംബാംഗങ്ങളുടെ സംഗമവും നടക്കുമെന്ന് സംഘാടകരായ പി.പി. സുലൈമാൻ ഹാജി, എ.വി. അഷറഫ്, എ.വി. നാസർ, പി.കെ. ഹനീഫ, എ.വി. മഹമൂദ്, പി.വി. അൻവർ, എം.ടി.കെ. ഹനീഫ, വി.പി. ഖാലിദ്, പി.വി. നവാസ്, എൻ.കെ. സഫ്‌വാൻ, റാഷിഖ് പി.പി. എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
