പാനൂർ: പാനൂർ ഗുരുസന്നിധിയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നടന്നു. ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ആധ്യാത്മിക പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.ടി. ശ്രീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗുരുദേവ സന്ദേശങ്ങൾ സമൂഹത്തിൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹത്തിന്റെ ദർശനങ്ങളെക്കുറിച്ചും സമ്മേളനത്തിൽ സംസാരിച്ചു. നിരവധി ഭക്തജനങ്ങളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
