പൊയിലൂർ: വടക്കേപൊയിലൂരിലെ ബൂത്ത് കോൺഗ്രസ് പ്രസിഡന്റും സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന സി.പി. ഗോവിന്ദന്റെ രണ്ടാം ചരമവാർഷിക ദിനം മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിപിൻ വി. യോഗത്തിൽ അധ്യക്ഷത വഹിച്ചു.
മേഖലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
