Zygo-Ad

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു; ഉപാധികളോടെ ജാമ്യം

 


കേരളമൊട്ടാകെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച കണ്ണൂർ പാലത്തായി വിദ്യാർത്ഥിനി പീഡനക്കേസിൽ, വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് (stay) പ്രതിയായ അധ്യാപകനും ബി.ജെ.പി മുൻ പ്രാദേശിക നേതാവുമായ കെ. പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

​2020-ൽ കണ്ണൂർ പാനൂരിനടുത്തുള്ള പാലത്തായിയിലെ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ശുചിമുറിയിലും മറ്റും വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. കേസിൽ വിചാരണ പൂർത്തിയാക്കി തലശ്ശേരി അതിവേഗ പോക്‌സോ കോടതി പത്മരാജന് ജീവപര്യന്തം തടവും കനത്ത പിഴയും വിധിച്ച് ഉത്തരവിട്ടിരുന്നു.

​എന്നാൽ വിചാരണക്കോടതിയുടെ ഈ കണ്ടെത്തലുകൾക്കും ശിക്ഷാവിധിക്കുമെതിരെ പ്രതിഭാഗം ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഹർജിയിലെ വാദങ്ങൾ പരിഗണിച്ച്, അപ്പീലിൽ അന്തിമതീരുമാനം ഉണ്ടാകുന്നത് വരെ ശിക്ഷാ നടപടികൾ നിർത്തിവെക്കാനും പ്രതിക്ക് ഉപാധികളോടെ ജാമ്യം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.




വളരെ പുതിയ വളരെ പഴയ