പാനൂർ: സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മോക്കേരി മണ്ഡലം കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യ സമര ചരിത്രവും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം നടക്കുന്നത്. 2026 ആഗസ്റ്റ് 9-ന് രാവിലെ 10 മണിക്ക് പാനൂർ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളാണ് മത്സരവേദി.
വരാനിരിക്കുന്ന ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും മെമന്റോകളും നൽകുന്നതായിരിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ആഗസ്റ്റ് 9-ന് രാവിലെ 10 മണിക്ക് മുൻപായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നേരിട്ട് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കൺവീനർ (9495 014 588), ചെയർമാൻ (9496 836 115) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
