Zygo-Ad

പാനൂരിൽ ഇരുനില വീടിന് തീപിടിച്ചു; മുകൾനിലയിലെ കിടപ്പുമുറി കത്തിനശിച്ചു.

പാനൂർ: പാനൂർ ടൗണിലെ കൂത്തുപറമ്പ് റോഡിൽ സബ് ട്രഷറിക്ക് സമീപമുള്ള ഇരുനില കോൺക്രീറ്റ് വീടിന് തീപിടിച്ചു. പ്രദേശവാസിയായ ടി. അസീസിന്റെ 'റുബീന മൻസിൽ' എന്ന വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്.

അപകടത്തിൽ മുറിയിലുണ്ടായിരുന്ന കട്ടിലും കിടക്കയും പൂർണമായി കത്തിനശിച്ചു. തീപിടിത്തത്തെ തുടർന്ന് വീടിനുള്ളിൽ വൻതോതിൽ പുക നിറഞ്ഞ അവസ്ഥയിലായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞതിനെ തുടർന്ന് പാനൂർ അഗ്നിരക്ഷാ സേനാ സ്റ്റേഷൻ ഓഫീസർ എസ്. വരുണിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകളിലായെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ പൂർണ്ണമായും അണച്ചത്. സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.



വളരെ പുതിയ വളരെ പഴയ