Zygo-Ad

പാനൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 16-ന്

 


പാനൂർ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെയും കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെയും സഹകരണത്തോടെ പാനൂർ ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 16-ന് രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പാനൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്.

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ കെ.ജി. ബാബു ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. കാർഡിയോളജി, ഒഫ്താൽമോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യ ഇ.സി.ജി, ബ്ലഡ് പ്രഷർ, പ്രമേഹ പരിശോധനകളും ക്യാമ്പിൽ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 7356557803, 9847828250 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ പി.പി. ശ്രീധരൻ, മുരളീകൃഷ്ണൻ, പി. പവിത്രൻ, ടി. ദിനി, കെ.പി. പ്രമോദ് എന്നിവർ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ