കരിയാട് സ്വദേശിയും ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയുമായ കുട്ടിയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിദ്യാർത്ഥി പാലക്കാടുണ്ടെന്ന സൂചനയെ തുടർന്ന് ചൊക്ലി പോലീസ് അവിടെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിദ്യാർത്ഥി എഴുതിവെച്ച കുറിപ്പിൽ കാശിയെക്കുറിച്ച് പരാമർശിച്ചിട്ടുള്ളതിനാൽ അന്വേഷണ സംഘം അങ്ങോട്ടേക്കും തിരിച്ചിട്ടുണ്ട്.
അഞ്ചു ദിവസം മുൻപാണ് വിദ്യാർത്ഥിയെ കാണാതായത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഓഗസ്റ്റ് 11-ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വിദ്യാർത്ഥിയെ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സ്കൂൾ പിടിഎ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് പിടിഎ പ്രസിഡന്റും ചൊക്ലി പഞ്ചായത്ത് പ്രസിഡന്റുമായ എൻ. അനൂപ് വ്യക്തമാക്കി.
