Zygo-Ad

പാനൂർ STIMS-ൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

 

പാനൂർ: പാനൂർ STIMS-ൽ ആദിത്യ വെൽനെസ്സ് & ഹെൽത്ത് കെയർ സെന്ററുമായി സഹകരിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 11 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുക.

നടുവേദന, മുട്ടുവേദന, കഴുത്തുവേദന, ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ, വാത രോഗങ്ങൾ, വിവിധ പരിക്കുകൾ മൂലമുണ്ടാകുന്ന വേദനകൾ എന്നിവ വിദഗ്ദ്ധ ഡോക്ടർമാർ പരിശോധിച്ച് ചികിത്സ നിർണ്ണയിക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 7306791819, 9526306006, 9447852652, 9846956745 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വളരെ പുതിയ വളരെ പഴയ