Zygo-Ad

വിളക്കോട്ടൂരിൽ നിന്ന് 7 ലിറ്റർ മാഹി മദ്യം കണ്ടെടുത്തു.

 

പാനൂർ: വിളക്കോട്ടൂർ നെല്ലിയാട്ട് വയൽ ഭാഗത്ത് നിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ 7 ലിറ്റർ മാഹി മദ്യം പിടികൂടി. കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷാജി പി സിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

500 മില്ലിലിറ്ററിന്റെ 14 കുപ്പികളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. സംഭവത്തിൽ അബ്കാരി നിയമപ്രകാരം എക്സൈസ് കേസെടുത്തു. മദ്യം കടത്താൻ ശ്രമിച്ച പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ