Zygo-Ad

പൂക്കോത്ത് തെരുവ് തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടകവാവ് പിതൃബലി ആഗസ്റ്റ് 12-ന്

പാനൂർ: പൂക്കോത്ത് തെരുവിലെ തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വെച്ച് ഈ വർഷത്തെ കർക്കിടകവാവ് പിതൃബലി തർപ്പണം ആഗസ്റ്റ് 12 ബുധനാഴ്ച നടക്കും. രാവിലെ 6.00 മണി മുതൽ പിതൃബലി കർമ്മങ്ങൾ ആരംഭിക്കുന്നതാണ്.

ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാനും പിതൃതർപ്പണം നടത്താനും എത്തുന്ന ഭക്തജനങ്ങൾക്കായി ക്ഷേത്രത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ