Zygo-Ad

വധശ്രമക്കേസിൽ സാക്ഷി പറഞ്ഞവർക്ക് ഭീഷണി; സിപിഎം പ്രവർത്തകർക്കെതിരെ പാനൂർ പോലീസ് കേസെടുത്തു


പാനൂർ: പാത്തിപ്പാലത്ത് വധശ്രമക്കേസിൽ സാക്ഷി പറഞ്ഞവർക്കെതിരെ ഭീഷണിയുമായി സിപിഎം പ്രവർത്തകർ. സംഭവത്തിൽ കണ്ടാലറിയാവുന്ന കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെ പാനൂർ പോലീസ് കേസെടുത്തു. പാത്തിപ്പാലം മഹാത്മ ഗാന്ധി വായനശാലയ്ക്ക് സമീപം നിൽക്കുകയായിരുന്ന റിജേഷ്, റിജിൽ, രാജീവൻ എന്നിവർക്ക് നേരെയാണ് ഭീഷണിയുണ്ടായത്.

ഇടച്ചേരി പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം സഹോദരങ്ങളായ റിജേഷിനെയും റിജിലിനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് സിപിഎം പ്രവർത്തകരെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.

കോടതി വിധി വന്നതിന് പിന്നാലെ ബി.ജെ.പി പ്രവർത്തകർ പ്രദേശത്ത് പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചത് നേരിയ സംഘർഷത്തിന് കാരണമായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് വരികയാണ്.

കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ. ദിപിൻ, ഷെറിൻ, നിഖിൽ, ഷാജിത്ത്, സൂരജ് എന്നിവർക്കുള്ള ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് സാക്ഷികൾക്ക് നേരെ ഭീഷണിയുണ്ടായിരിക്കുന്നത്. സംഭവത്തെ പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.




വളരെ പുതിയ വളരെ പഴയ