പാനൂർ: കോൺഗ്രസ് മൊകേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങ് കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് ട്രഷറർ കെ. കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മൊകേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും പ്രാദേശിക നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ തലത്തിലുള്ള നിരവധി വിദ്യാർത്ഥികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. വിജയികളായവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.
