Zygo-Ad

ഈസ്റ്റ് കരിയാട് ശ്രീനാരായണ സാംസ്കാരിക കേന്ദ്രം ബെന്യാമിൻ ഉദ്ഘാടനം ചെയ്തു


പാനൂർ: പുതുതായി നിർമ്മിച്ച ഈസ്റ്റ് കരിയാട് ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രമുഖ നോവലിസ്റ്റ് ബെന്യാമിൻ നിർവഹിച്ചു.

സാംസ്കാരിക കേന്ദ്രത്തിലെ കോൺഫറൻസ് ഹാൾ കെ.പി. മോഹനൻ എം.എൽ.എയും, ഓഫീസ് പാനൂർ നഗരസഭ ചെയർപേഴ്സൺ വി.കെ. നൗഷിതയും, വായനശാല ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിലും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാടിന്റെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ