പാനൂർ: അത്ഭുതകരമായ ഓർമ്മശക്തിയും അറിവും പ്രകടിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി കുന്നോത്തുപറമ്പ് കണ്ണങ്കോട്ടെ രണ്ടര വയസ്സുകാരി ധക്ഷ ആർ.കെ.
സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങൾ, കേരളത്തിലെ 14 ജില്ലകൾ, ജന്മനക്ഷത്രങ്ങൾ, വിവിധ മൃഗങ്ങൾ, പക്ഷികൾ, പഴങ്ങൾ തുടങ്ങിയവ കൃത്യമായി തിരിച്ചറിഞ്ഞാണ് ഈ കൊച്ചുമിടുക്കി പുരസ്‌കാരത്തിന് അർഹയായത്. കണ്ണങ്കോട് നരിപ്രമ്മൽ രാഹുൽ - അഖില ദമ്പതികളുടെ മകളാണ് ധക്ഷ.
