പാനൂർ വിളക്കോട്ടൂരിൽ വൻ മാഹി മദ്യശേഖരം എക്സൈസ് പിടികൂടി. പാടിക്കോത്ത് പാലത്തിന് സമീപം പുഴക്കരയിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 50 കുപ്പി മാഹി മദ്യമാണ് റെയ്ഡിൽ കണ്ടെടുത്തത്.
കൂത്തുപറമ്പ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി. ഷിംനയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മേഖല കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപ്പനയും കടത്തും ശക്തമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തിൽ മദ്യം ഒളിപ്പിച്ചവരെ കണ്ടെത്താനായി എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
