Zygo-Ad

ചൊക്ലി ഗവൺമെന്റ് കോളേജിൽ മണ്ണിടിച്ചിൽ ആശങ്ക വേണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്

 


ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജിൽ മണ്ണിടിച്ചിൽ ഭീഷണിയെന്ന രീതിയിലുള്ള പ്രചാരണങ്ങളിൽ ആശങ്ക വേണ്ടെന്ന് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് അറിയിച്ചു.

കോളേജിനോട് ചേർന്നുള്ള ലേഡീസ് ഹോസ്റ്റലിലേക്കുള്ള വഴിയിൽ മൺകൂന ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. കോളേജ് അധികൃതർ പരാതി നൽകിയതിനെ തുടർന്ന് തഹസിൽദാരും വില്ലേജ് ഓഫീസറും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയും തടസ്സം നീക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ കോളേജ് കെട്ടിടങ്ങൾക്കോ സമീപവാസികൾക്കോ ഭീഷണിയായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടില്ല. എന്നാൽ സമീപത്തുള്ള വലിയ മൺകൂനകൾ തട്ടുകളാക്കി മാറ്റി ശാശ്വതമായ പരിഹാരം കാണണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭാരവാഹികൾ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

 

വളരെ പുതിയ വളരെ പഴയ