പാനൂർ: ചെണ്ടയാട് പുത്തൂർ സബ് സ്റ്റേഷന് സമീപം അനിൽ ചാലുപറത്തിന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
അപകടസമയത്ത് സ്റ്റെയർകേസിന് താഴെയുള്ള കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന അനിലിന്റെ മക്കളായ സാന്ത്വന, സൻഹ എന്നിവർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തെങ്ങ് വീണ് വീടിന്റെ മേൽക്കൂരയ്ക്കും ഭിത്തിക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
