പാനൂർ: പാനൂർ ജി-ടെക് എജുക്കേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയായ 'കൽഹാർ 2K26' വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കെ.പി. മോഹനൻ എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സെന്റർ ഡയറക്ടർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വിവിധ കലാകായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും അരങ്ങേറി. വിദ്യാർത്ഥികൾ ഒരുക്കിയ മനോഹരമായ പൂക്കളവും പരമ്പരാഗത വേഷവിധാനങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
