Zygo-Ad

കെ.എസ്.ടി.എ ചൊക്ലി ഉപജില്ലാ കമ്മിറ്റിയുടെ ഓണാഘോഷവും അധ്യാപക കലോത്സവവും സംഘടിപ്പിച്ചു


ചൊക്ലി: കെ.എസ്.ടി.എ ചൊക്ലി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും അധ്യാപക കലോത്സവവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. KSTA സംസ്ഥാന കമ്മിറ്റി അംഗം കെ. രഞ്ജിത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഉപജില്ലാ സെക്രട്ടറി ബി. സുജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാവേദി കൺവീനർ ഗോകുൽ സ്വാഗതവും ഉപജില്ലാ ട്രഷറർ അനൂപ് കുമാർ നന്ദിയും പറഞ്ഞു. KSTA ജില്ലാ വൈസ് പ്രസിഡന്റ് സി.സി. നിഷാനന്ദ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. സന്ദീപ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. ഷീന, കെ.പി. രഞ്ജിത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം അധ്യാപകർ മാറ്റുരച്ച വിവിധ കലാപരിപാടികളും വടംവലി ഉൾപ്പെടെയുള്ള കായിക മത്സരങ്ങളും അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

വളരെ പുതിയ വളരെ പഴയ