പാനൂർ: മൊകേരി ഗ്രാമപഞ്ചായത്തിലെ ഈ വർഷത്തെ (2026) മികച്ച യുവകർഷകനായി അഹൽ ആർ. ഷാജിയെ തിരഞ്ഞെടുത്തു. കുട്ടിക്കാലം മുതൽ കൃഷിയിൽ അതീവ താല്പര്യവും സജീവ സാന്നിധ്യവുമായ അഹലിന് കഠിനാധ്വാനത്തിന് ലഭിച്ച അർഹമായ അംഗീകാരമാണിത്.
വിവിധതരം പച്ചക്കറി കൃഷികളിലും ആധുനിക കാർഷിക രീതികളിലും കൈവെച്ച് വിജയം കൊയ്തതാണ് അഹലിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. ചിങ്ങം ഒന്നിന് നടക്കുന്ന കർഷക ദിനാചരണ ചടങ്ങിൽ വെച്ച് ജനപ്രതിനിധികളുടെയും പ്രമുഖരുടെയും സാന്നിധ്യത്തിൽ പുരസ്കാരം സമ്മാനിക്കും.
