Zygo-Ad

എസ്.എസ്.കെ കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസറായി പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കൻ്റെറി സ്‌കൂൾ അധ്യാപകൻ സിദ്ദീഖ് കൂടത്തിൽ നിയമിതനായി.


കണ്ണൂർ: സമഗ്ര ശിക്ഷ കേരളം (SSK) കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസറായി സിദ്ദീഖ് കൂടത്തിലിനെ നിയമിച്ചു. പെരിങ്ങത്തൂർ എൻ. എ. എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് ഇദ്ദേഹം.

കെ.എസ്.ടി.യു (KSTU) സംസ്ഥാന സെക്രട്ടറി കൂടിയായ സിദ്ദീഖ് മാസ്റ്റർ പെരിങ്ങത്തൂർ സ്വദേശിയാണ്. വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായ അദ്ദേഹത്തിന്റെ നിയമനം ഏറെ സന്തോഷത്തോടെയാണ് നാടുകാർ സ്വീകരിച്ചത്.



വളരെ പുതിയ വളരെ പഴയ