Zygo-Ad

അണിയാരം ശിവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു.


പാനൂർ: കർക്കിടക വാവ് ദിനത്തിൽ അണിയാരം ശിവക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളോടെ പിതൃതർപ്പണം (ബലിതർപ്പണം) നടന്നു. പുലർച്ചെ മുതൽ തന്നെ പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതർപ്പണം നടത്താൻ ധാരാളം ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.

ക്ഷേത്രം മേൽശാന്തിയുടെയും കർമ്മികളുടെയും നേതൃത്വത്തിൽ പ്രത്യേകം സജ്ജമാക്കിയ തർപ്പണ മണ്ഡപത്തിൽ ഭക്തർ എള്ളും പൂവും നീരും ദർഭപ്പുല്ലും സമർപ്പിച്ച് പിതൃതർപ്പണ ചടങ്ങുകൾ പൂർത്തിയാക്കി. ചടങ്ങുകൾക്ക് ശേഷം ഭക്തർക്കായി പ്രത്യേക തിലഹോമം, പിതൃപൂജ, ക്ഷേത്രദർശനം എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.



വളരെ പുതിയ വളരെ പഴയ