ചമ്പാട്: ഒരാഴ്ചയുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ രണ്ട് സഹോദരന്മാർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ചമ്പാട് അരയാക്കൂലിലെ ചണ്ടരോളിൽ കക്കിരി നട്ട പറമ്പത്ത് സുരേഷ് (51) ആണ് ഏറ്റവും ഒടുവിൽ മരണമടഞ്ഞത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ചണ്ടരോൾ ജാനുവിന്റെയും പരേതനായ ചാത്തുകുട്ടിയുടെയും മകനാണ് സുരേഷ്. ബിന്ദു ഏക സഹോദരിയാണ്.
കഴിഞ്ഞ നാലിന് സുരേഷിന്റെ ജ്യേഷ്ഠൻ ബാബുവും ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ജ്യേഷ്ഠന്റെ മരണത്തിന്റെ ഒൻപതാം നാളാണ് അനുജനായ സുരേഷും വിടവാങ്ങിയത്. തുടർച്ചയായുണ്ടായ ഈ രണ്ട് മരണങ്ങൾ കുടുംബത്തെയും നാട്ടുകാരെയും വലിയ രീതിയിൽ ഞെട്ടിച്ചിരിക്കുകയാണ്.
