Zygo-Ad

കരിയാട് പള്ളിക്കുനിയിൽ കാർ ഓടയിലേക്ക് മറിഞ്ഞു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു


കരിയാട്: പള്ളിക്കുനി പെട്രോൾ പമ്പിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ കാർ ഓടയിലേക്ക് മറിഞ്ഞു. കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.

പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം റോഡിലേക്ക് ഇറങ്ങുന്നതിനിടെ കാർ നിയന്ത്രണം വിട്ട് സമീപത്തുള്ള ഓടയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകട സമയം കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ അൽപസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടെങ്കിലും പിന്നീട് വാഹനങ്ങൾ മാറ്റി സ്ഥിതി സാധാരണ നിലയിലാക്കി.


വളരെ പുതിയ വളരെ പഴയ