Zygo-Ad

കെ. കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

 


തൃപ്രങ്ങോട്ടൂർ: ലീഡർ കെ. കരുണാകരന്റെ ജന്മദിനത്തിൽ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇടവന സജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.പി. സാജു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് നേതാക്കളായ സി.എൻ. പവിത്രൻ, കെ.കെ. സജീവ് കുമാർ, മുനീറ സുഹൈർ, എം.പി. സിജേഷ്, വിശ്വനാഥൻ പി.ടി.കെ, എ.പി. ഫൈസൽ, ഹാരിസ് വി.പി, ബിജു ഇ.കെ, കെ. മുരളീധരൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളും പ്രവർത്തകരും അന്തരിച്ച മുതിർന്ന നേതാവിന് ആദരവർപ്പിക്കാൻ ചടങ്ങിൽ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ