പാനൂർ: ഫുട്‌ബോൾ ആരാധകർക്ക് ഇരട്ടി ആവേശം നൽകി പാനൂർ യു.പി. സ്കൂൾ. ഇന്ന് രാത്രി നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം സ്കൂൾ അങ്കണത്തിൽ വമ്പൻ ബിഗ് സ്ക്രീനിൽ തത്സമയം പ്രദർശിപ്പിക്കും.
രാത്രി 12.30 മുതലാണ് പ്രദർശനം ആരംഭിക്കുക. ഫുട്ബോളിന്റെ ആവേശം കുടുംബത്തോടൊപ്പം ഒരുമിച്ച് അനുഭവിക്കാനുള്ള അവസരം ഒരുക്കുകയാണ് സ്‌കൂൾ അധികൃതർ.
ലോകപ്പ് ഫൈനൽ കാണാൻ പൊതുജനങ്ങൾക്ക് പ്രവേശനം. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ കായികപ്രേമികളെയും പരിപാടിയിലേക്ക് സ്കൂൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഫുട്ബോളിന് വലിയ പ്രിയമുള്ള പാനൂരിലും പരിസര പ്രദേശങ്ങളിലും ഇതിനകം തന്നെ വലിയ ആവേശമാണ് ഈ പ്രഖ്യാപനം സൃഷ്ടിച്ചിരിക്കുന്നത്. രാത്രി വൈകിയാണെങ്കിലും മത്സരം ഒരുമിച്ച് കണ്ട് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.
വേദി: പാനൂർ യു.പി. സ്‌കൂൾ
സമയം: ഇന്ന് രാത്രി 12.30 മുതൽ
കുടുംബ സമേതം എത്തി ലോകകപ്പ് ഫൈനലിന്റെ ത്രില്ലും ആവേശവും പങ്കിടാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
