( ഫയൽ ചിത്രം )
പാനൂർ: കനത്ത മഴയെത്തുടർന്ന് ഓവുചാൽ അടഞ്ഞ് മലിനജലം കടയ്ക്കുള്ളിലേക്ക് ഒഴുക്കിക്കയറിയതോടെ വ്യാപാര സ്ഥാപനം തുറന്നു പ്രവർത്തിക്കാനാവാതെ വ്യാപാരി പ്രതിസന്ധിയിൽ. പാനൂർ നഗരസഭ നാൽപ്പത്തിയൊന്നാം വാർഡിൽ പാനൂർ ഹൈസ്കൂളിന് മുൻവശം പ്രവർത്തിക്കുന്ന പാനൂർ ഓപ്റ്റിക്കൽസ് ഉടമ കെ.വി. ഫൈസലാണ് ദുരവസ്ഥ ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറിക്കും അധ്യക്ഷയ്ക്കും പരാതി നൽകിയത്.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലുമായി പെയ്ത ശക്തമായ മഴയിലാണ് ഓവുചാലിലെ മലിനജലം മുഴുവൻ കടയ്ക്കുള്ളിലേക്ക് അടിച്ചുകയറിയത്. കടയ്ക്കകത്ത് അസഹനീയമായ ദുർഗന്ധം വമിക്കുന്ന സാഹചര്യമാണുള്ളത്. ഇതോടെ വെള്ളിയാഴ്ച രാവിലെ കട തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയായി.
ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് കണ്ണ് പരിശോധനാ യന്ത്രം സ്ഥാപിച്ച ഭാഗത്തടക്കം ചെളി വെള്ളം കെട്ടിക്കിടക്കുകയാണ്. വരും ദിവസങ്ങളിലും മഴ തുടർന്നാൽ റോഡിലെ വെള്ളം ഉയർന്ന് സമീപത്തെ മറ്റ് കടകളിലേക്കും കയറി സാധനങ്ങൾ നശിക്കാൻ സാധ്യതയുണ്ട്. അതിനാൽ അടഞ്ഞുകിടക്കുന്ന ഓവുചാൽ അടിയന്തരമായി വൃത്തിയാക്കി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരി ആവശ്യപ്പെട്ടു.