Zygo-Ad

പാനൂർ - തലശ്ശേരി റൂട്ടിലോടുന്ന ബസിൽ 12കാരനു നേരെ ലൈംഗികാതിക്രമം; കടമ്പൂർ സ്വദേശിക്ക് 3 വർഷം തടവും, 5000 രൂപ പിഴയും


പാനൂർ: പാനൂർ -തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ 12 വയസുകാരനോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 3 വർഷം തടവും 5000 രൂപ പിഴയും വിധിച്ചു.

കടമ്പൂർ വലിയമുറ്റത്ത് ഹൗസിൽ വി.എം. ബാബുരാജ് (62) ആണ് ശിക്ഷിക്കപ്പെട്ടത്. തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്. രശ്മ‌ിയുടേതാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2025 ഫെബ്രുവരി 18ന് വൈകിട്ട് 3 നായിരുന്നു കേസിനാസ്‌പദമായ സംഭവം. പാനൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസിൽ യാത്ര ചെയ്‌തു കൊണ്ടിരുന്ന 12 വയസുകാരനോടാണ് പ്രതി അതിക്രമം കാണിച്ചത്.

സംഭവത്തെ തുടർന്ന് തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. അന്നത്തെ എസ്.ഐ. ടി.കെ. അഖിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായി. സാക്ഷി മൊഴികളും തെളിവുകളും പരിശോധിച്ച ശേഷം കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

വളരെ പുതിയ വളരെ പഴയ