പാനൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സ്നോബ ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ ബിജുള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം നസീർ എടവലത്ത് ആശംസകൾ നേർന്നു സംസാരിച്ചു. കുടുംബശ്രീ ഭാരവാഹികളായ കല സ്വാഗതവും രസ്ന നന്ദിയും രേഖപ്പെടുത്തി.
